മുംബൈ :തൻറെ സാമൂഹിക നിലപാടുകൾ സിനിമയിൽ തനിക്ക് ലഭിക്കാവുന്ന നിരവധി അവസരങ്ങളെ ഇല്ലാതാക്കിയിട്ടുണ്ടെന്ന് ബോളിവുഡ് നടി സ്വര ഭാസ്കർ പറയുന്നു.
തനിക്ക് കൃത്യമായ സാമൂഹിക നിലപാടുകളുണ്ട്. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ അത്തരം നിലപാടുകളെ ബലി കഴിക്കാൻ തനിക്കു സാധിക്കില്ലെന്നും അവർ പറയുന്നു
മാസങ്ങൾക്ക് മുൻപ് ജെഎൻയു, ജാമിയമിലിയ സർവകലാശാലകളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിൻതുണയുമായി സ്വര ഭാസ്കർ രംഗത്തുവന്നിരുന്നു.
മൂന്നുപ്രാവശ്യം ഫിലിം ഫെയർ അവാർഡിനും രണ്ട് സ്ക്രീൻ അവാർഡ്സിനും നാമനിർദ്ദേശം ചെയ്യപ്പെട്ട നടിയാണ് സ്വര ഭാസ്കർ