തിരുവനന്തപുരം: മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് താൻ ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് തനിക്ക് വലുത്
രാഷ്ട്രീയത്തിൽ ലാഭനഷ്ടങ്ങൾ സ്വാഭാവികമാണെന്നും തന്നെ വളർത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് തനിക്ക് വലുതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തവണ മന്ത്രിസഭയിൽ ചേരണോ വേണ്ടയോ എന്നുള്ള സംശയം മനസിലുണ്ടായിരുന്നു. പാർട്ടിയോട് കൂറുള്ള ആളുകൾ, താത്പര്യമുള്ളവരൊക്കെ എന്നോട് നിർദേശിച്ചു, ചേരണം എന്ന്.
രാഷ്ട്രീയത്തിൽ നഷ്ടങ്ങളുണ്ടാകും, ലാഭങ്ങളുണ്ടാകും.
ഞങ്ങളുടെ പ്രിയങ്കരനായ നേതാവ് രാഹുൽ ഗാന്ധി എന്നോട് പറഞ്ഞു ചേരണമെന്ന്. പാർട്ടിക്കെതിരായി ഒരു ശബ്ദവും ഒരുകാലത്തും പറയാത്ത ആളാണ്. രാഷ്ട്രീയത്തിൽ നഷ്ടങ്ങളുണ്ടാകും, ലാഭങ്ങളുണ്ടാകും. പക്ഷെ നമ്മൾക്ക് വലുത് നമ്മെ വളർത്തി വലുതാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്, യുഡിഎഫാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.