എടത്വ: . എടത്വ സെയ്ന്റ് ജോർജ് ഫൊറോന പള്ളിക്ക് മുന്നിലുള്ള കടവിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് മാർത്താണ്ഡം സ്വദേശികൾ കുളിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണു. അപകടത്തിൽ പെട്ട യുവതികളെ എടത്വ തൈപ്പറമ്പിൽ ടി.വി. തോമസും ചങ്ങങ്കരി മെതിക്കുഴി പുതുവൽ വീട്ടിൽ ജോയനും ചേർന്ന് രക്ഷപ്പെടുത്തി.
ഒരു കന്യാസ്ത്രീയാണ് യുവതികൾ വെള്ളത്തിൽ മുങ്ങിതാഴുന്നത് കണ്ടത്
മെയ് 24 ഞായറാഴ്ച രാവിലെ ആറരയോടെ ആയിരുന്നു സംഭവം. പള്ളിക്ക് മുന്നിലെ കടവിൽ കുളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് യുവതികൾ കാൽവഴുതി ആഴത്തിലേക്ക് വീണുപോയത്. ഈ സമയം അതുവഴി കടന്നുപോയ ഒരു കന്യാസ്ത്രീയാണ് യുവതികൾ വെള്ളത്തിൽ മുങ്ങിതാഴുന്നത് കണ്ടത്. അവർ ഓടി പള്ളിയിലെത്തി, അവിടെ കുർബാന കണ്ടുകൊണ്ടിരുന്നവരെ വിവരം അറിയിക്കുകയായിരുന്നു.
കുർബാന കണ്ടുകൊണ്ടിരുന്ന തോമസും ജോയനും ഓടിയെത്തി ഇവരെ രക്ഷപെടുത്തുകയായിരുന്നു.
ഉടനെ തന്നെ തോമസും ജോയനും ഓടിയെത്തിയെങ്കിലും യുവതികൾ നല്ല ആഴത്തിലേക്ക് പോയിരുന്നു. ആദ്യം തോമസ് തന്റെ മുണ്ട് ഊരി ഇവർക്കായി ഇട്ടുകൊടുത്തു. യുവതികൾക്ക് മുണ്ടിൽ പിടുത്തം കിട്ടിയെങ്കിലും കരയിലേക്ക് കയറാൻ സാധിച്ചില്ല. ഇതുകണ്ട് ജോയൻ വെള്ളത്തിലേക്ക് ചാടി ഇരുവരെയും കരയ്ക്ക് എത്തിക്കുകയായിരുന്നു