റിപ്പോര്‍ട്ട്
News Editor
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് കപ്പലിന്‍റെ സഞ്ചാരമെന്നതാണ് ശ്രദ്ധേയം.

45,000 ടൺ എൽപിജിയുമായി ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട ഒരു ടാങ്കർ കൂടി ഹോർമുസ് കടലിടുക്ക് കടന്നു.

May 3, 2026 - 5:34 pm

 

.ന്യൂഡൽഹി: ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട ഒരു ടാങ്കർ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’യാണ് . മെയ് 3 ശനിയാഴ്ച ഹോർമുസ് കടന്നത്. 45,000 ടൺ എൽപിജി വഹിച്ചുകൊണ്ടാണ് കപ്പലിന്‍റെ യാത്ര.

മാർച്ച് മൂന്നിന് യുഎഇയിൽനിന്ന് പുറപ്പെട്ട കപ്പലാണിത്

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് കപ്പലിന്‍റെ സഞ്ചാരമെന്നതാണ് ശ്രദ്ധേയം. മറൈൻ ട്രാഫിക് ഡോട്ട്കോമിൽനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മാർച്ച് മൂന്നിന് യുഎഇയിൽനിന്ന് പുറപ്പെട്ട കപ്പൽ, പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ പേർഷ്യൻ ഉൾക്കടലിലായിരുന്നു.
.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കപ്പലിലെ ചരക്ക് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇറാനും ഒമാന്‍റെ മുസന്ദം ഉപദ്വീപിനും ഇടയിലുള്ള തന്ത്രപ്രധാനമായ ഭാഗം പിന്നിട്ട് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കപ്പലിലെ ചരക്ക് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *