റിപ്പോര്‍ട്ട്
News Editor
വീ​ടി​നു സ​മീ​പ​ത്തെ മ​ല​യി​ൽ പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ക​ടി​യേ​റ്റ​ത്.

ക​ടി​ച്ച പാ​മ്പി​നെ ക​വ​റി​ലാ​ക്കി യു​വാ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി

May 2, 2026 - 6:05 am

 

കോ​ഴി​ക്കോ​ട്: പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ യു​വാ​വ് പാ​മ്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി. മെയ് 1 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ അ​മ​രാ​ട് ക​ല്ലു​വീ​ട്ടി​ൽ അ​ഷ​റ​ഫ് (45) നാ​ണ് ക​ടി​യേ​റ്റ​ത്. വീ​ടി​നു സ​മീ​പ​ത്തെ മ​ല​യി​ൽ പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ ക​ടി​ച്ച പാ​മ്പി​നെ ക​വ​റി​ലാ​ക്കി ഇ​ദ്ദേ​ഹം താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

അ​ഷ​റ​ഫി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

Share

Leave a Reply

Your email address will not be published. Required fields are marked *