വനിതാ സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ

ന്യൂഡൽഹി: വനിതാ സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാനും മണ്ഡല പുനർനിർണയത്തെ എതിർത്ത് വോട്ടു ചെയ്യാനും കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനമായി. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്നാണ് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായത്. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും.

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷ സഖ്യം യോഗം ചേരുകയാണ്.

അതേസമയം, വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷ സഖ്യം യോഗം ചേരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാടുകളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. മുതിര്‍ന്ന നേതാക്കളായ ആനി രാജ, കപില്‍ സിബല്‍, സഞ്ജയ് റാവത്ത്, സുപ്രിയ സുലെ, കെ.സി വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →