ന്യൂഡൽഹി : .
കേരളത്തിൽ കേന്ദ്രഭരണ നിയമത്തിന്റെ പേരിൽ കൃഷിക്കാരുടെ ഭൂമി വനമായി പ്രഖ്യാപിക്കുന്നു നൂറ്റാണ്ട് മുമ്പ് പട്ടയം കൊടുത്ത് ആദിവാസികളെ പുനരധിപ്പിച്ച ഭൂമി വരെ വനമായി പ്രഖ്യാപിച്ച് ആദിവാസികളെ ഒഴിപ്പിക്കുന്നു.എന്നാൽ വനഭൂമിയിൽ ആദിവാസിക്ക് വീട് വെക്കുന്നതിന് വനസംരക്ഷണ നിയമം ബാധകമല്ല എന്ന സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. മധ്യപ്രദേശിലെ വന ഗ്രാമത്തിൽആദിവാസികൾക്ക് പ്രധാനമന്ത്രി ആവാസ് യോജനയിൽ വീട് അനുവദിച്ചത് സംബന്ധിച്ച് കേസിൽ സുപ്രീംകോടതിയിലാണ് ശ്രദ്ധേയമായ ഈ സത്യവാങ്മൂലം കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്
വനഭൂമിയിൽ ആദിവാസികൾക്ക് വീടുകൾ വെക്കാമെന്ന് കേന്ദ്രസർക്കാർ സത്യവാങ് നൽകി.
.കേരളത്തിൽ 13 ജില്ലകളിലെ മലയോര മേഖലകളിൽ കൃഷിക്കാരുടെ ഭൂമിയും ആദിവാസി ഭൂമിയും ഉൾപ്പെടെ കേന്ദ്ര വനസംരക്ഷണ നിയമം ഉപയോഗിച്ച് വനമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടയാണ് അതേ വന നിയമം ഉപയോഗിച്ചുകൊണ്ട് വനഭൂമിയിൽ ആദിവാസികൾക്ക് വീടുകൾ വെക്കാമെന്ന് കേന്ദ്രസർക്കാർ സത്യവാങ് നൽകിയിരിക്കുന്നത്.
കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലം കേരളത്തിൽ വിവാദമാകും
എ കെ ആൻറണി സർക്കാർ 2002 ഇടുക്കി ജില്ലയിലെ ചിന്നകനാലിൽ 500 അധികം ഏക്കർ ഭൂമിയിൽ 356 കുടുംബങ്ങളെ റവന്യൂ ഭൂമിയിൽ പട്ടയം നൽകി കുടിയിരുത്തിയത് ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ റിസർവ് വനം പ്രഖ്യാപിച്ച സംഭവം ആക്ഷേപമായിരിക്കുന്നതിനിടെ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലം കേരളത്തിൽ വിവാദമാകുമെന്ന് ഉറപ്പാണ്
. സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും വനസംരക്ഷണം നിലനിർത്തുന്നതിനുമായി രണ്ട് നിയമങ്ങളും ഒരുമിച്ച് പരിഗണിക്കണമെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രധാനമായി പറഞ്ഞത് ഇങ്ങനെയാണ്: വനാവകാശ നിയമം (FRA) 2006 പ്രകാരം ഒരു വ്യക്തിക്ക് വനഭൂമിയിൽ താമസാവകാശം നിയമപരമായി അംഗീകരിച്ചാൽ, പിന്നീട് വീടുകൾ നിർമ്മിക്കാൻ വനസംരക്ഷണ നിയമം 1980 പ്രകാരമുള്ള പ്രത്യേക മുൻകൂർ അനുമതി ആവശ്യമില്ല. എന്നാൽ ഇത് അനിയന്ത്രിതമായ ഒന്നല്ല; ഗ്രാമസഭയുടെ അംഗീകാരം മുതൽ വിവിധ തലങ്ങളിലുള്ള പരിശോധനകളും വനവകുപ്പിന്റെ മേൽനോട്ടവും ഉൾപ്പെടുന്ന സുരക്ഷാ സംവിധാനങ്ങൾ FRAയിൽ തന്നെ ഉണ്ട്. കൂടാതെ, അവകാശം ലഭിച്ച ആളുകൾക്ക് വനപരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കാനുള്ള ബാധ്യതയും ഉണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. സാമൂഹ്യനീതി ഉറപ്പാക്കുകയും വനസംരക്ഷണം നിലനിർത്തുകയും ചെയ്യാൻ FRAയും വനസംരക്ഷണ നിയമവും തമ്മിൽ വൈരുദ്ധ്യമല്ല, മറിച്ച് ഒന്നിച്ച് വായിച്ചും പ്രയോഗിച്ചും ചെയ്യേണ്ടതാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
വനാവകാശ നിയമവും വനസംരക്ഷണ നിയമവും ഒരുമിച്ച് കാണണം
വനവകുപ്പ്, ഗോത്രകാര്യ മന്ത്രാലയം എന്നിവർ ചേർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, വനാവകാശ നിയമം 2006 പ്രകാരം വ്യക്തിഗത അവകാശങ്ങൾ അംഗീകരിച്ചാൽ വീടുകൾ നിർമ്മിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും വ്യക്തമാക്കി. എന്നാൽ, ഇതിന് വിവിധ തലങ്ങളിൽ പരിശോധനകളും നിയന്ത്രണ സംവിധാനങ്ങളും ഉണ്ടെന്നും അവർ കോടതിയെ അറിയിച്ചു.
സുപ്രീംകോടതി ചോദിച്ചത്: നിയന്ത്രണങ്ങൾ എന്തൊക്കെ?
വനസംരക്ഷണ നിയമം 1980 അനുസരിച്ച് വനഭൂമി സംരക്ഷിക്കേണ്ടതുണ്ടെന്ന് കോടതി മുൻപ് വ്യക്തമാക്കിയിരുന്നു. ഈ രണ്ട് നിയമങ്ങൾ തമ്മിലുള്ള പൊരുത്തം എങ്ങനെ ഉറപ്പാക്കും എന്ന ചോദ്യത്തിനാണ് കേന്ദ്രം വിശദീകരണം നൽകിയത്.
കേസ് എന്താണ്?
മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ബിനേഗ ഗ്രാമത്തിൽ, സഹരിയ ഗോത്രവിഭാഗത്തിലെ 63 കുടുംബങ്ങൾക്ക് വനഭൂമിയിൽ വീടുകൾ നിർമ്മിച്ച സംഭവമാണ് കേസിന്റെ ആധാരം. പ്രധാനമന്ത്രി ആവാസ് പദ്ധതിയുടെ ഭാഗമായി ഈ വീടുകൾ അനുവദിച്ചതാണ് വിവാദമായത്.
എൻജിടി ഉത്തരവ് ചോദ്യം ചെയ്ത് ഹർജി
ഈ വീടുകൾ വനസംരക്ഷണ നിയമലംഘനമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ട കുടുംബങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. അതോടൊപ്പം, ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് അവഹേളന ഹർജിയും നൽകിയിട്ടുണ്ട്.
പരാതികളും ആരോപണങ്ങളും
സ്വാമി പത്രാനന്ദ എന്ന വ്യക്തിയാണ് ആദ്യം പരാതി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമൂഹ വനഭൂമിയിൽ വീടുകൾ പണിതുവെന്നാണ് ആരോപണം. കൂടാതെ, അദ്ദേഹത്തിന്റെ ആശ്രമം തന്നെ വലിയ കെട്ടിടങ്ങളും വേലികളും നിർമ്മിച്ചതായി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
നിലവിലെ സ്ഥിതി, ഭാവി പ്രതിഫലങ്ങൾ
ഈ കേസിലെ വിധി രാജ്യത്തെ വനഭൂമികളിൽ വീടുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് നിർണായകമായ ദിശ നിർണ്ണയിക്കു മെന്ന് വിലയിരുത്തുന്നു
