ബി​​ഹാ​​റിൽ നി​​തീ​​ഷ് കു​​മാ​​ർ യു​ഗം ഇന്ന് അവസാനിക്കുന്നു

പാ​​റ്റ്ന: ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന് (14.04.2026) രാ​​ജി​​വ​​യ്ക്കും. രാവിലെ പതിനൊന്നിന് നിതിഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്‍റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും. മന്ത്രിസഭാ യോഗ ത്തിനുശേഷം നിതീഷ് കുമാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന് രാജിക്കത്ത് സമര്‍പ്പിക്കും.

ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​പ​​ദം ബി​​ജെ​​പി​​ക്ക് സ്വ​​ന്തം

നി​​തീ​​ഷ് ഒ​​ഴി​​യു​​ന്ന​​തോ​​ടെ ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​പ​​ദം ബി​​ജെ​​പി​​ക്ക് സ്വ​​ന്ത​​മാ​​കും. ആ​​ഭ്യ​​ന്ത​​ര മന്ത്രി സ​​മ്രാ​​ട്ട് ചൗ​​ധ​​രി മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​നാ​​ണു സാ​​ധ്യ​​ത. കേ​​ന്ദ്ര​​മ​​ന്ത്രി നി​​ത്യാ​​ന​​ന്ദ് റാ​​യ്, സം​​സ്ഥാ​​ന മ​​ന്ത്രി​​മാ​​രാ​​യ ല​​ഖേ​​ന്ദ്ര പാ​​സ്വാ​​ൻ, ശ്രേ​​യ​​സി സിം​​ഗ് എ​​ന്നി​​വ​​രെ​​യും മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. കോ​​യേ​​രി വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​ണ് സ​​മ്രാ​​ട്ട് ചൗ​​ധ​​രി. യാ​​ദ​​വ സ​​മു​​ദാ​​യാം​​ഗ​​മാ​​ണ് നി​​ത്യാ​​ന​​ന്ദ് റാ​​യി. ബി​​ജെ​​പി നി​​യ​​മ​​സ​​ഭാ ക​​ക്ഷി യോ​​ഗ​​ത്തി​​ൽ കേ​​ന്ദ്ര നി​​രീ​​ക്ഷ​​ക​​നാ​​യി കേ​​ന്ദ്ര​​മ​​ന്ത്രി ശി​​വ്‌​​രാ​​ജ് സിം​​ഗ് ചൗ​​ഹാ​​ൻ പ​​ങ്കെ​​ടു​​ക്കും.

.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →