മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. 1200 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. . കാണാതായ .പെൺകുട്ടിക്കായി വനംവകുപ്പും , നാട്ടുകാരും പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. നടത്തുകയായിരുന്നു..
പാലക്കാട് സ്വദേശി രമേശന്റെ മകൾ ശ്രീനന്ദയേയാണ് കാണാതായത്
പാലക്കാട് സ്വദേശി രമേശന്റെ മകൾ ശ്രീനന്ദയേയാണ് വിനോദയാത്രയ്ക്കെത്തിയപ്പോൾ കാണാതായത്. ലഹരിവസ്തുക്കൾ നൽകി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിച്ചിരുന്നത്. പ്രദേശത്ത് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. തട്ടിക്കൊണ്ടുപോകൽ സാധ്യത പോലീസും തള്ളിയിരുന്നില്ല . ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ പിടിച്ചു കൊണ്ടുപോയതാകാമെന്നാണ് മാതാവ് പറയുന്നത്.

