ന്യൂഡൽഹി / 2026 / ഒക്ടോബർ 07
ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഒക്ടോബർ എട്ടിന് രാവിലെ പത്തിനാണ് ഉദ്ഘാടനം. ചടങ്ങിൽ പ്രധാനമന്ത്രി സംസാരിക്കും. ഒക്ടോബർ ഏഴുമുതൽ പത്തുവരെയാണ് പരിപാടി. നൂറിലധികം രാജ്യങ്ങളിൽനിന്നായി ഒന്നരലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
വളർച്ചയ്ക്കും സുരക്ഷയ്ക്കും ഒരേ പ്രാധാന്യം
ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് സംഗമം സംഘടിപ്പിക്കുന്നത്. ‘അതിരുകളില്ലാത്ത വളർച്ച’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഭാവി കെട്ടിപ്പടുക്കാനുള്ള ‘സൃഷ്ടി’, വളർച്ചയ്ക്ക് കരുത്തേകുന്ന ‘സംവർധൻ’, അവസരങ്ങൾ വിപുലീകരിക്കുന്ന ‘സശക്ത്’, വിശ്വാസം ശക്തിപ്പെടുത്തുന്ന ‘സുരക്ഷ’ എന്നിവയാണ് നാല് പ്രധാന തൂണുകൾ. പുതിയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യയിലൂടെയുള്ള സാമ്പത്തിക വളർച്ച, എല്ലാവർക്കും ഡിജിറ്റൽ സേവനലഭ്യത, സുരക്ഷിതമായ ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയ്ക്കാണ് ഊന്നൽ. ആഗോള സാങ്കേതിക രംഗത്തെ പ്രമുഖർ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ എന്നിവർ പുതിയ സാധ്യതകൾ ചർച്ച ചെയ്യും.
റോബോട്ടിക്സും സ്മാർട്ട് യാത്രാസംവിധാനങ്ങളും വേദിയിലേക്ക്
അഞ്ചാംതലമുറ, ആറാംതലമുറ മൊബൈൽ സേവനങ്ങൾ, നിർമിതബുദ്ധി അധിഷ്ഠിത ശൃംഖലകൾ, അർധചാലകങ്ങൾ, ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ ശൃംഖലകൾ, സൈബർ സുരക്ഷ, ക്വാണ്ടം ആശയവിനിമയം എന്നിവ സംഗമത്തിന്റെ ഭാഗമാകും. സംരംഭങ്ങളുടെ സാങ്കേതിക പരിവർത്തനം, വിഭവങ്ങളുടെ പുനരുപയോഗത്തിലൂന്നിയ സമ്പദ്വ്യവസ്ഥ, പരിസ്ഥിതി–സാമൂഹിക–ഭരണ നിർവഹണ മാനദണ്ഡങ്ങൾ, ഇലക്ട്രോണിക്സ് നിർമാണം എന്നിവയും ഉൾപ്പെടും. ഇത്തവണ സ്മാർട്ട് യാത്രാസംവിധാനങ്ങൾ, സ്റ്റേഡിയങ്ങളിലെ സാങ്കേതിക അനുഭവങ്ങൾ, വ്യാവസായിക റോബോട്ടിക്സ്, ഗതാഗത സാങ്കേതികവിദ്യ എന്നീ നാല് മേഖലകളിലേക്കുകൂടി പരിപാടി വിപുലീകരിക്കും. അഞ്ഞൂറിലധികം പങ്കാളികളും പ്രദർശകരും അറുനൂറിലധികം സ്റ്റാർട്ടപ്പുകളും തൊള്ളായിരത്തിലധികം ആശയനേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. രണ്ടായിരത്തിലധികം സാങ്കേതിക പ്രയോഗങ്ങളും നൂറ്റിയിരുപതിലധികം ചർച്ചാസമ്മേളനങ്ങളും ഉണ്ടാകും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.