ഇറാനുമായി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​എ​സ്-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നി​ൽ ഇ​നി യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.യു​ദ്ധ​ത്തി​ന് ശേ​ഷ​മു​ള്ള വെ​ടി​നി​ർ​ത്ത​ൽ ഗു​ണ​പ​ര​മാ​യ ഒ​രു അ​ധി​കാ​ര​മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യെ​ന്നും ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഉ​പ​രോ​ധ​ങ്ങ​ളും താ​രി​ഫു​ക​ളും കു​റ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ണ​വ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യും.

ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​റാ​നു​മാ​യി സ​ഹ​ക​രി​ച്ച് ഭൂ​മി​ക്ക​ടി​യി​ൽ കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന ആ​ണ​വ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യും. ഇ​റാ​ന്‍റെ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ൾ ഉ​പ​ഗ്ര​ഹ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ക്ര​മ​ണം ന​ട​ന്ന തീ​യ​തി മു​ത​ൽ അ​വ​യി​ൽ മാ​റ്റ​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →