കേ​ര​ളം പോ​ലെ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ : ബി​ഹാ​ർ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്

പൊ​ന്നാ​നി: ബി​ഹാ​ർ ഒ​രു​നാ​ൾ കേ​ര​ളം പോ​ലെ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ബി​ഹാ​ർ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വും രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ അ​ഖി​ലേ​ന്ത്യാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ തേ​ജ​സ്വി യാ​ദ​വ്. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തേ​ജ​സ്വി യാ​ദ​വ്. മോ​ദി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ക​യാ​ണ്. പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ഴും വ​യ​നാ​ട് ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ഴും കേ​ന്ദ്രം കേ​ര​ള​ത്തി​ന് ഒ​ന്നും ന​ൽ​കി​യി​ല്ലെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം ധൈ​ര്യ​മാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നേ​രി​ട്ട​താ​യും തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

സം​ഘ​പ​രി​വാ​ർ ഭ​ര​ണ​ഘ​ട​ന​പോ​ലും മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ക​യാണ്.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം തു​ട​ങ്ങി സ​ർ​വ​മേ​ഖ​ല​യി​ലും വി​ക​സ​നം ന​ട​പ്പാ​ക്കി​യും കോ​വി​ഡി​നെ​യും പ്ര​ള​യ​ത്തെ​യും അ​തി​ജീ​വി​ച്ചും പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. സം​ഘ​പ​രി​വാ​ർ ഭ​ര​ണ​ഘ​ട​ന​പോ​ലും മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജാ​തി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സം​വ​ര​ണം പ്ര​ധാ​ന​മാ​ണ്. ആ ​പോ​രാ​ട്ടം സാം​സ്കാ​രി​ക വി​പ്ല​വ​മാ​ണെ​ന്നും തേ​ജ​സ്വി യാ​ദ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →