ഹൈദരാബാദ്: തെലുങ്കാനയിലെ ലാച്ചമ്മഗുഡെമിൽ മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ട്രാക്ടർ ഡ്രൈവറായ വാരിക്കുപ്പാല രവി (30) യാണ് മൂത്തമകൾ മേഘന (രണ്ട്) യെ കൊലപ്പെടുത്തിയത്. വാരിക്കുപ്പാല ഭാര്യ സ്വാതിയുമായി ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടർന്ന് മൂന്ന് മാസം മുന്പ് സ്വാതി ഒമ്പത് മാസം പ്രയാമുള്ള ഇളയമകൾ മയൂരിയുമായി മധുഗുലയിലുള്ള മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. മേഘന വാരിക്കുപ്പാലയോടൊപ്പവുമായിരുന്നു.
സ്വാതി, മേഘനയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച വാരിക്കുപ്പാല മേഘനക്ക് എലിവിഷം കലർത്തി കൊടുക്കുകയും ഇയാളും ഇത് കുടിക്കുകയും ചെയ്തു.
