മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: മുഖ്യമന്ത്രി എ​നി​ക്ക് ചെ​റ്റ എ​ന്നു പേ​രി​ട്ടു .ബി​ഷ​പ്പി​നെ നി​കൃ​ഷ്ട ജീ​വി എ​ന്ന് വി​ളി​ച്ചു. വെ​ളു​ത്ത് സു​മു​ഖ​നാ​യ പ്രേ​മ​ച​ന്ദ്ര​നെ പ​ര​നാ​റി എ​ന്ന് വി​ളി​ച്ചു. ഇങ്ങനെയുളള ആ​ളു​ക​ൾ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണോ- ഇ​ക്കാ​ര്യം ജ​നം ചി​ന്തി​ക്ക​ണമെന്ന് ജി. സുധാകരൻ . ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും കേ​സി​ന് പോ​യാ​ൽ പ്ര​ശ്ന​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഏ​രി​യ സെ​ക്ര​ട്ട​റി ക​ള്ളുഷാ​പ്പി​ലി​രു​ന്ന് ജി. ​സു​ധാ​ക​ര​ന്‍റെ ത​ന്ത​യ്ക്ക് വി​ളി​ക്കു​ന്നു

എ​ത്ര​പേ​രെ​യാ​ണ് പാ​ർ​ട്ടി​ക്ക് എ​തി​രാ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ആ​ളെ കൂ​ട്ടി​ത്ത​രു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സി​ൽ ആ​ള് കൂ​ടു​ന്ന​ത് ന​ല്ല പ്രവൃത്തികൊ​ണ്ട് മാ​ത്ര​മാ​ണ്. എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ന​ല്ല നേ​താ​ക്ക​ളി​ല്ല. പ​ണ്ടൊ​ക്കെ നേ​തൃ​നി​ര ക​ണ്ട് കെ​എ​സ്‍യു​ക്കാ​ർ അ​സൂ​യ​പ്പെ​ട്ടി​രു​ന്നു. നാ​ലാ​ള​റി​യു​ന്ന ആ​രും ഇ​ന്ന് ഡി​വൈ​എ​ഫ്ഐ​യി​ലി​ല്ല. ഏ​രി​യ സെ​ക്ര​ട്ട​റി ക​ള്ളുഷാ​പ്പി​ലി​രു​ന്ന് ജി. ​സു​ധാ​ക​ര​ന്‍റെ ത​ന്ത​യ്ക്ക് വി​ളി​ക്കു​ന്നു.പാ​ർ​ട്ടി​ക്കാ​ർ ക​ള്ളു​ഷാ​പ്പി​ലി​രു​ന്ന് ഫേ​സ്ബു​ക്കി​ൽ ത​നി​ക്കെ​തി​രേ പോ​സ്റ്റി​ടു​ന്നു. ഭാ​വി​യി​ൽ ഈ ​പ്ര​സ്ഥാ​ന​ത്തെ ന​യി​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​രു​മെ​ന്നും കോ​ൺ​ഗ്ര​സും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും ഈ ​നാ​ടി​ന് ആ​വ​ശ്യ​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →