|ഗുവാഹത്തി: ബിജെപി നേതാവും ആസാം കായിക മന്ത്രിയുമായ നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്ളോംഗില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നന്ദിത ബിജെപി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാർച്ച് 22 ഞായറാഴ്ച നന്ദിതയുടെ വീട്ടിലെത്തിയിരുന്നു. ഹാഫ് ലോംഗിൽ നിന്ന് നന്ദിത കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധിതേടും.
19 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്
നേരത്തെ ഇവിടെ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റാനാണ് തീരുമാനം. ഏപ്രിൽ ഒമ്പതിനാണ് ആസാമിൽ തെരഞ്ഞെടുപ്പ്. 19 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതില്‍ പലരും വിമതരായി മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്.
Tags : nandita gorlosa bjp minister congress assam
