റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു,ഭാര്യക്ക് പൊള്ളലേറ്റു.

March 23, 2026 - 10:57 am

കല്‍പ്പറ്റ |വയനാട്ടിൽ വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. ഇന്നലെ ( മാർച്ച് 22) രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊളളലേറ്റ, കൃഷ്ണന്‍കുട്ടിയുടെ ഭാര്യ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ

വീടിന്റെ കിടപ്പു മുറിയടക്കം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണന്‍കുട്ടിയുടെ ഭാര്യയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *