വീട്ടില്‍ വെച്ച് പ്രസവം : യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം

തൃശൂര്‍| വീട്ടില്‍ വെച്ച് പ്രസവം നടത്തി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനു പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. പ്രസവശേഷം മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ ഫോറന്‍സിക് വിഭാഗം തീരുമാനിച്ചു. കുട്ടിയുടെ മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് എടക്കഴിയൂര്‍ സ്വദേശിയായ മുഹ്സിനയുടെ പ്രസവം നടന്നത്. ആറു ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ നടത്തിയിരുന്നില്ല.

മുഹ്സിനയുടെ ഭര്‍ത്താവ് ഇബ്രാഹിമും പോലീസ് നിരീക്ഷണത്തിലാണ്.

. പ്രസവശേഷമുള്ള പരിചരണം ലഭിക്കാത്തതാണ് മുഹ്സിനയുടെ മരണ കാരണം. മുഹ്സിനയുടെ ഗര്‍ഭപാത്രം മുതല്‍ എല്ലാ ഭാഗങ്ങളിലും അണുബാധയുണ്ടായെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുഹ്സിനയുടെ മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഒരു യുവതിയാണ് മുഹ്‌സിനയ്ക്ക് അശാസ്ത്രീയ അക്യുപങ്ചര്‍ ചികിത്സ നല്‍കിയത്. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മുഹ്സിനയുടെ ഭര്‍ത്താവ് ഇബ്രാഹിമും പോലീസ് നിരീക്ഷണത്തിലാണ്.

ഏഴാമത്തെ പ്രസവമായിരുന്നു ഇത്.

മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. ഈ പ്രസവം മാത്രമാണ് വീട്ടില്‍ വെച്ച് നടത്തിയതെന്നാണ് വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഭര്‍ത്താവ് അക്യുപങ്ചറിസ്റ്റാണ്. ഭര്‍ത്താവിനെതിരെ ഗുരുതര പരാതികളാണ് മുഹ്‌സിനയുടെ കുടുംബം ആരോപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →