സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു

മലപ്പുറം | മലപ്പുറം കാവനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. വാഴക്കാട് സ്വദേശികളായ അബ്ദുല്‍ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്. ചെരങ്ങാകുണ്ട് പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ രണ്ട് പേരുടേയും ദേഹത്തിലൂടെ കാര്‍ കയറി ഇറങ്ങി.

അരീക്കോട് പോലീസ് കേസെടുത്തു.

അസീസ് ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചും ഭാര്യ സൗദാബിവി കോഴിക്കോട് മെഡിക്കൽ കോളേജില്‍ വെച്ചും മരിച്ചു. അശ്രദ്ധമായും അപകടം വരുത്തും വിധവും വാഹനം ഓടിച്ചതിനു കാര്‍ ഡ്രൈവറെ പ്രതിയാക്കി അരീക്കോട് പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →