യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യതായി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യെ​ന്ന് ഇ​റാ​ൻ. ഇ​റാ​ൻ സു​പ്രീം നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ലി ല​റി​ജാ​നി ആ​ണ് യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക് അ​മേ​രി​ക്ക പ​റ​യു​ന്നി​ല്ലെ​ന്നും അ​ലി ല​റി​ജാ​നി ആ​രോ​പി​ച്ചു. മാർച്ച് 7 ​ശനി​യാ​ഴ്ച ഇ​റാ​നി​ലെ ഔ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ടെ ആ​യി​രു​ന്നു ല​റി​ജാ​നി​യു​ടെ ആ​രോ​പ​ണം.

ട്രം​പി​നെ വെ​റു​തെ വി​ടി​ല്ല.

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യെ​യും ആ​യി​ര​ത്തി​ലേ​റെ സാ​ധാ​ര​ണ​ക്കാ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഇ​സ്‌​ലാ​മി​ക് റി​പ​ബ്ലി​ക് ട്രം​പി​നെ വെ​റു​തെ വി​ടി​ല്ല. വെ​ന​സ്വേ​ല​യോ​ട് ചെ​യ്ത​ത് ഇ​റാ​നോ​ട് ചെ​യ്യാ​നാ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു ട്രം​പെ​ന്നും അ​ലി ല​റി​ജാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ സൗ​ഹൃ​ദ സ​ന്ദേ​ശ​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി പ​റ​ഞ്ഞു. സ​മാ​ധാ​ന സ​മീ​പ​നം അ​മേ​രി​ക്ക ന​ശി​പ്പി​ച്ചു​വെ​ന്നും അ​ര​ഗ്ചി ആ​രോ​പി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →