ഒ​ഡീ​ഷ സ്വ​ദേ​ശി​നി കഞ്ചാവുമായി പി​ടി​യി​ല്‍

തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്ത് സ്വ​കാ​ര്യ ബ​സി​ല്‍ ക​ഞ്ചാ​വു​മാ​യെ​ത്തി​യ ഒ​ഡീ​ഷ സ്വ​ദേ​ശി​നി പി​ടി​യി​ല്‍. രേ​ണു ബ​ഹ​റ (45) യാ​ണ് ആ​ണ് പി​ടി​യി​ലാ​യ​ത്.കു​ന്നം​കു​ളം പോ​ലീ​സും തൃ​ശൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ട‌ി​കൂ​ടി​യ​ത്. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ബാ​ഗു​ക​ളി​ല്‍ നി​ന്നാ​യി ഏ​ക​ദേ​ശം നാ​ലു കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. മാർച്ച് 7 ശ​നി ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കു​ന്നം​കു​ളം പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്.

സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് തീ​വ​ണ്ടി മാ​ര്‍​ഗം തൃ​ശൂ​രി​ല്‍ ഇ​റ​ങ്ങി​യ യു​വ​തി അ​വി​ടെ നി​ന്നാ​ണ് സ്വ​കാ​ര്യ ബ​സി​ല്‍ ക​യ​റി​യ​ത്. യു​വ​തി​യെ ഷാ​ഡോ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നി​രു​ന്നു. കു​ന്നം​കു​ളം സ്റ്റാ​ന്‍റി​ൽ വ​ന്നി​റ​ങ്ങി​യ ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഡാ​ന്‍​സാ​ഫ് എ​സ്ഐ വി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വ​ട​ക്കേ​ക്കാ​ട് മേ​ഖ​ല​ക​ളി​ല്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​വ​ർ

പ്ര​തി വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​രൂ​രി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ല്‍ നി​ന്നും സ്ഥി​ര​മാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ച് കു​ന്നം​കു​ളം, വ​ട​ക്കേ​ക്കാ​ട് മേ​ഖ​ല​ക​ളി​ല്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​വ​രെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →