റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഎ റഹിം എംപിക്ക് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ തീരുമാനം

March 2, 2026 - 11:47 am

രുവനന്തപുരം | എഎ റഹിം എംപി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും . സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ചത്. .വര്‍ക്കലയില്‍ നിന്നുള്ള എംഎല്‍എയാണ് വി ജോയ്.

നിലവിൽ റഹീം രാജ്യസഭാംഗമാണ്

വര്‍ക്കലയില്‍ ജോയിയെ ഒഴിവാക്കിയാല്‍ മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന് പിന്നലെയാണ് റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ യോഗം തീരുമാനിച്ചത്. യുവനേതാവ് എന്നതിനു പുറമെ, വിഭാഗീയത നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യനാണ് എന്നതും റഹീമിന്തുണയായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായ റഹീം രാജ്യസഭാംഗമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *