അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം : ഒളിവില്‍ പോയ മരുമകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല

തിരുവനന്തപുരം | വര്‍ക്കലയില്‍ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ മരുമകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 52 കാരിയുടെ പരാതിയില്‍ കേസെടുത്ത വര്‍ക്കല പോലീസ് ഒളിവിലുള്ള മരുമകനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.ഫെബ്രുവരി 18നാണ് സംഭവം നടന്നത്.

കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല

പ്രതിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയുടെ അമ്മയെ കിടപ്പുമുറിയില്‍ കയറി വായ് പൊത്തിപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ബഹളം വെച്ച് കുതറി മാറി ഓടി രക്ഷപ്പെട്ട വീട്ടമ്മ വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയായിരുന്നു പരാതിയില്‍ കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →