ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റെ പു​​​​ള്ളി​​​​പ്പു​​​​ലി ആ​​​​ക്ര​​​​മി​​​​ച്ചു

ഇ​​​​രി​​​​ട്ടി: അ​​​​യ്യ​​​​ൻ​​​​കു​​​​ന്ന് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ പാ​​​​ല​​​​ത്തും​​​​ക​​​​ട​​​​വി​​​​ൽ ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റെ പു​​​​ള്ളി​​​​പ്പു​​​​ലി ആ​​​​ക്ര​​​​മി​​​​ച്ചു. ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് പു​​​​ഴ​​​​യു​​​​ടെ തീ​​​​ര​​​​ത്ത് സോ​​​​ളാ​​​​ർ പാ​​​​ന​​​​ലു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച ഭാ​​​​ഗ​​​​ത്ത് ഫെബ്രുവരി 25 ബുധനാഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സർ കെ. ​​​​രാ​​​​ഹു​​​​ലി​​​​നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. വൈ​​​​കു​​​​ന്നേ​​​​രം 4.30 ഓ​​​​ടെ റീ​​​​ഡിം​​​​ഗ് എ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ കെ​​​​എ​​​​സ്ഇ​​​​ബി സോ​​​​ളാ​​​​ർ വി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ പ്ര​​​​വീ​​​​ണും ധ​​​​നേ​​​​ഷു​​​​മാ​​​​ണു പു​​​​ലി​​​​യെ കാ​​​​ണു​​​​ന്ന​​​​ത്.

ഭ​​​​യ​​​​ന്നോ​​​​ടി​​​​യ ഇ​​​​രു​​​​വ​​​​രും സോ​​​​ള​​​​ർ പാ​​​​ന​​​​ലി​​​​ന്‍റെ മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി​​​യി​​​​രു​​​​ന്ന് കെ​​​​എ​​​​സ്ഇ​​​​ബി അ​​​​ധി​​​​കൃ​​​​ത​​​​രെ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ചു. പ​​​​ഞ്ചാ​​​​യ​​​​ത്ത് സ്ഥി​​​​രം​​​സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ മേ​​​​രി റെ​​​​ജി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളും ഇ​​​​രി​​​​ട്ടി സെ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ സു​​​​നി​​​​ൽ കു​​​​മാ​​​​ർ, ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​യ കെ. ​​​​രാ​​​​ഹു​​​​ൽ, അ​​​​മ​​​​ൽ, സ​​​​രി​​​​ക എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ വ​​​​നം​​​​വ​​​​കു​​​​പ്പ് സം​​​​ഘ​​​​വും സ്ഥ​​​​ല​​​​ത്തെ​​​​ത്തി.

തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ പു​​​​ലി രാ​​​​ഹു​​​​ലി​​​​നെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പു​​​​ലി സ​​​​മീ​​​​പ​​​​ത്തെ കാ​​​​ടു​​​​പി​​​​ടി​​​​ച്ച ഭാ​​​​ഗ​​​​ത്തേ​​​​ക്കു ക​​​​യ​​​​റി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഇ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​തോ​​​​ടെ വ​​​​ന​​​​പാ​​​​ല​​​​ക​​​​രു​​​​ടെ സം​​​​ഘം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ഈ ​​​​ഭാ​​​​ഗ​​​​ത്തേ​​​​ക്കു നീ​​​​ങ്ങി. തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ പു​​​​ലി രാ​​​​ഹു​​​​ലി​​​​നെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ വ​​​​ന​​​​പാ​​​​ല​​​​ക​​​സം​​​​ഘം കൈ​​​​വ​​​​ശ​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ടെ​​​​ൽ​​​​വ് ബോ​​​​ർ തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത് പു​​​​ലി​​​​യെ അ​​​​ക​​​​റ്റി. മാ​​​​സ​​​​ങ്ങ​​​​ളോ​​​​ളം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള പ​​​​രി​​​​ക്കു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പു​​​​ലി​​​​യെ ച​​​​ത്ത​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യി തീ​​​​റ്റ​​​യെ​​​ടു​​​​ക്കാ​​​​ൻ പ​​​​റ്റാ​​​​ത്ത വി​​​​ധം ക്ഷീ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പു​​​​ലി പ​​​​രി​​​​ക്കു​​​​ക​​​​ൾ മൂ​​​​ല​​​​മാ​​​​ണ് ച​​​​ത്ത​​​​തെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​ന​​​​മെ​​​​ന്ന് വ​​​​ന​​​​പാ​​​​ല​​​​ക സം​​​​ഘം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →