മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക്

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരുടെ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. അതിനിടെ ഡോക്ടർമാരുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക് തയാറാവുന്നു. ഫെബ്രുവരി 26ന് ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ഇതിനുശേഷം കെ ജി എം സി ടി എ പ്രതിനിധികളുമായി ചര്‍ച്ച നടത്തും

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിയുമായി സഹകരിക്കാൻ കെ ജി എം ഒ എ തീരുമാനം

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിട്ട് സമരം ഇന്ന് ആറ് ദിവസം പിന്നിടുകയാണ് ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, മതിയായ തസ്തിതകള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം. സമരത്തിനിടയിലും നെടുമങ്ങാട് ആശുപത്രിയിലെ ഒ പി ഡ്യൂട്ടി പുനരാരംഭിക്കാനും ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിയുമായി സഹകരിക്കാനും കെ ജി എം ഒ എ തീരുമാനിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →