മകന്റെ ആത്മഹത്യ : പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

കാസര്‍കോട് | മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ജനുവരി 31ന് ഇദ്ദേഹത്തിന്റെ മകന്‍ മണികണ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കാസര്‍കോട് ബേഡകം ശങ്കരംപാടിയിലാണ് സംഭവം. കൊരമ്പാറയിലെ ബാലകൃഷ്ണന്‍ നായര്‍ (75) ആണ് മരിച്ചത്.

ഫയര്‍ഫോഴ്‌സ് എത്തിയാണ് ബാലകൃഷ്ണന്‍ നായരുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. അസ്വാഭാവിക മരണത്തിന് ബേഡകം പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →