പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്.ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് ആറിന് വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സതീഷിന് ഷോക്കേറ്റ ശേഷം ഉടൻ തന്നെ സുഹൃത്തുക്കൾ നെന്മാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൽ സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പോലീസ് കേസെടുത്തു. അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തത്. പോലീസ് അന്വേഷണം ആരംഭിച്ചു. .
