തിരുവനന്തപുരം | ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ ഇന്ന് (19.02.2026) മുതല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരത്തിനൊപ്പം ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും..കെ ജി എം സി ടി എ ഇന്നു സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും.
പി ജി വിദ്യാര്‍ഥികളും നാളെ പണിമുടക്കും
സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പി ജി വിദ്യാര്‍ഥികളും നാളെ പണിമുടക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പല ശസ്ത്രക്രിയകള്‍ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ സി യു, ഐ പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റുമോര്‍ട്ടം എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്..
ഒ പി ബഹിഷ്‌കരണ സമരം ഇന്ന് നാലാം ദിനമാണ്.
ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് കെ ജി എം സി ടി എ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കും. ഒ പി ബഹിഷ്‌കരണ സമരം ഇന്ന് നാലാം ദിനമാണ്. സമരം പിന്‍വലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് കെ ജി എം സി ടി എ തള്ളിക്കളഞ്ഞിരുന്നു..
