രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയും

കോഴിക്കോട് | വിവാഹ വീട്ടില്‍ വച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയും വിധിച്ചു. പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശി തട്ടാന്‍കണ്ടി നഗറില്‍ ദാമോദരനെയാണ് കോടതി ശിക്ഷിച്ചത്. . നാദാപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പോലീസ് കുട്ടിയുടെ വീട്ടില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

പേരാമ്പ്ര അഞ്ചാംപീടികയിലെ കല്യാണ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു കേസ്. കുട്ടി ഈ വിവരം പിന്നീട് സ്‌കൂള്‍ അധ്യാപികയെ അറിയിക്കുകയും അധികൃതര്‍ പേരാമ്പ്ര പോലീസിന് വിവരം കൈമാറുകയും ചെയ്തു. പോലീസ് കുട്ടിയുടെ വീട്ടില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. .

തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് എസ് ഐ സജി അഗസ്റ്റില്‍, എ എസ് ഐ ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. കോടതിയില്‍ ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →