ബെംഗളൂരുവിൽ സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തുന്ന സഖി ഓട്ടോ സർവീസ് ആരംഭിക്കുന്നു

ബെംഗളൂരു: നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഒരുക്കാൻ സഖി ഓട്ടോ സർവീസ് ആരംഭിക്കുന്നു. ഫെബ്രുവരി 14-നാണ് സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തുന്ന ഓട്ടോകൾ നിരത്തുകളിൽ ഇറങ്ങുക. കഴിഞ്ഞമാസം പരീക്ഷണാർഥംനടത്തിയ സർവീസുകൾ വിജയമായതോടെ പൂർണതോതിൽ സർവീസ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. സംരംഭകയായ കൃഷ്ണവി പരേഖാണ് സഖി ഓട്ടോ സർവീസിന് പിന്നിൽ.

www.sakhiwomen.in വെബ്‌സൈറ്റ് മുഖേന ഓട്ടോ ബുക്ക് ചെയ്യാം

.സഖി മൊബൈൽ ആപ്പ് ഉപയോഗിച്ചായിരിക്കും സർവീസ് പ്രവർത്തിക്കുക. ആപ്പ് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. തുടക്കത്തിൽ www.sakhiwomen.in വെബ്‌സൈറ്റ് മുഖേന ഓട്ടോ ബുക്ക് ചെയ്യാം. 21 മുതൽ 40 വയസ്സുവരെയുള്ള വനിതകളാണ് സഖി ഓട്ടോകളുടെ ഡ്രൈവർമാർ. സ്ത്രീയാത്രക്കാരെ മാത്രമായിരിക്കും സഖി ഓട്ടോകളിൽ കയറ്റുക. 50 ഓട്ടോ ഡ്രൈവറുമാരുമായിട്ടാണ് സർവീസ് തുടങ്ങുന്നത്. പിന്നീട് കുടുതൽ പേരെ ഉൾപ്പെടുത്തി സർവീസുകൾ വ്യാപിപ്പിക്കും.

ആദ്യത്തെ രണ്ട് കിലോമീറ്ററിന് 50 രൂപയും പിന്നീടുള്ള ഒരോ കിലോമീറ്ററിനും 20 രൂപയും നൽകണം

“രാവിലെ ആറു മുതൽ അർധരാത്രിവരെ സേവനം ലഭ്യമായിരിക്കുന്ന വിധത്തിലാണ് സർവീസ് തുടങ്ങുന്നത്. സർവീസ് 24 മണിക്കൂറും ലഭ്യമാക്കാനും പദ്ധതിയുണ്ട്. മൊബൈൽ ആപ്പ് അടിസ്ഥാനമാക്കി സർവീസ് നടത്തുന്ന മറ്റ് സേവനദാതാക്കളിൽനിന്ന് വ്യത്യസ്തമായി ഒറ്റനിരക്കായിരിക്കും ഈടാക്കുക. ആദ്യത്തെ രണ്ട് കിലോമീറ്ററിന് 50 രൂപയും പിന്നീടുള്ള ഒരോ കിലോമീറ്ററിനും 20 രൂപയും നൽകണം.

പ്രത്യേകം പരിശീലനംനൽകിയ ഓട്ടോ ഡ്രൈവർമാരെയാണ് സഖി ഓട്ടോ സർവീസിൽ നിയോഗിച്ചിരിക്കുന്നത്. രാത്രിയും പകലും സ്ത്രീകൾക്ക് സുരക്ഷതിമായി യാത്രചെയ്യാൻ സൗകര്യമൊരുക്കുകയാണ് സഖി ഓട്ടോയുടെ ലക്ഷ്യമെന്ന് കൃഷ്ണവി പരേഖ് പറഞ്ഞു. തുടക്കത്തിൽ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഐ.ടി. തുടങ്ങിയ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപമായിരിക്കും കൂടുതലായി സർവീസ് ലഭിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →