കൊല്ലം: മുറ്റമടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. നീരാവിൽ കുളങ്ങര വീട് രാധാമണി(53) ആണ് മരിച്ചത്. ഫെബ്രുവരി 4 ബുധനാഴ്ച രാവിലെ ആറുമണിയോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ലോട്ടറി വിൽപ്പനക്കാരിയാണ് രാധാമണി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ.
