ഇംഫാൽ: മണിപ്പുരിലെ ഫെർസാൾ ജില്ലയിൽ രണ്ടു പേരിൽ നിന്നായി സ്ഫോടക വസ്തുക്കളായ 30 ജലാറ്റിൻ സ്റ്റിക്കുകൾ, 20 ഡിറ്റണേറ്ററുകൾ എന്നിവയ്ക്കുപുറമേ 1.02 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. . രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച ചുരാചന്ദ്പുർ ജില്ലയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിരുന്നു.
ജനുവരി 24 ശനിയാഴ്ച ചുരാചന്ദ്പുർ ജില്ലയിലെ ലോയിലാംകോട്ടിനും നലോണിനും ഇടയിലുള്ള പ്രദേശത്തുനിന്ന് സുരക്ഷാ സേന റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ഉൾപ്പെടെയുള്ള വെടിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. മൂന്ന് ആർപിജി ഗ്രനേഡുകൾ, അഞ്ച് 30 എംഎം ഗ്രനേഡുകൾ, ഒരു റൈഫിൾ, രണ്ട് ഒറ്റക്കുഴൽ തോക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ശനിയാഴ്ച നടന്ന മറ്റൊരു ഓപ്പറേഷനിലും ശ്പോടക വസ്തുക്കൾ
ഇംഫാൽ വെസ്റ്റ് ജില്ലയിലെ വഹംഗ് ഖുമാൻ മമാംഗ് ലെയ്കായ് പ്രദേശത്ത് ശനിയാഴ്ച നടന്ന മറ്റൊരു ഓപ്പറേഷനിൽ, രണ്ട് റൈഫിളുകൾ, മൂന്ന് പിസ്റ്റളുകൾ, മൂന്ന് ഗ്രനേഡുകൾ, ഒരു ഡിറ്റണേറ്റർ, നാല് മോർട്ടാർ ഷെല്ലുകൾ, ഒരു ഐഇഡി, സ്ഫോടകവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു
