കോതമംഗലം: നേര്യമംഗലം ബസ്സ്റ്റാൻഡിൽ സ്വകാര്യ ബസ് കയറി വയോധികയായ കന്യാസ്ത്രീയുടെ കാൽപ്പാദത്തിനു ഗുരുതര പരിക്ക്.തിരുഹൃദയ സന്ന്യാസിനീ സമൂഹത്തിലെ നേര്യമംഗലം വികാസ് ഭവൻ അംഗമായ സിസ്റ്റർ ജോസ്ലെറ്റി (75) നാണു പരിക്കേറ്റത്. 2026 ജനുവരി 21 ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഇടത് കാല്‍പ്പാദത്തിന്റെ പകുതി അറ്റുപോയി.
ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
ഓടിക്കൂടിയ ആളുകള്‍ സിസ്റ്റർ ജോസ്ലെറ്റിനെ ആംബുലന്‍സില്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
