ചി​കി​ത്സാ പി​ഴ​വ് : മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ല്‍​പ്പ​റ്റ: പ്ര​സ​വം ക​ഴി​ഞ്ഞ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് തു​ണി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. 2025 ഒ​ക്ടോ​ബ​ര്‍ 20നാ​യി​രു​ന്നു മാ​ന​ന്ത​വാ​ടി പാ​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ്ര​സ​വം ന​ട​ന്ന​ത്. 25ന് ​യു​വ​തി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ഡോ​ക്ട​റെ കാ​ണു​ക​യും ചെ​യ്തു.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​തെ മ​ട​ക്കി അ​യ​ച്ചു

എ​ന്നാ​ല്‍ വെ​ള്ളം കു​ടി​ക്കാ​ത്ത​താ​ണ് പ്ര​ശ്‌​ന​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ഡോ​ക്ട​ര്‍ മ​ട​ക്കി അ​യ​ച്ചു. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് വീ​ണ്ടും വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ഡോ​ക്ട​റെ കാ​ണു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​തെ മ​ട​ക്കി അ​യ​ച്ചു.തു​ട​ർ​ന്നാ​ണ് ശ​രീ​ര​ത്തി​ൽ നി​ന്ന് തു​ണി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു​വി​നും പോ​ലീ​സി​നും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →