ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ‌ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മ​ട​ങ്ങി. ജനുവരി 10 ശനിയാഴ്ച ഉ​ച്ച​യ്ക്ക് 2.50ഓ​ടെ​യാ​ണ് എ​സ്ഐ​ടി പോ​ലീ​സ് സം​ഘ​ത്തോ​ടൊ​പ്പം വീ​ട്ടി​ലെ​ത്തി​യ​ത്.ചെ​ങ്ങ​ന്നൂ​രി​ലെ ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മ​ട​ങ്ങി​യ​ത്. പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നു​മാ​യെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ എ​സ്ഐ​ടി ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ത​ന്ത്രി ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​സ്ഐ​ടി പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

.-

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →