ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത സാ​​​മ്പത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.നീ​​​തി ആ​​​യോ​​​ഗ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ, നീ​​​തി ആ​​​യോ​​​ഗ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ സു​​​മ​​​ൻ ബെ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ബ​​​ജ​​​റ്റി​​​ലെ പ്ര​​​ധാ​​​ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി.

വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​ത്തി​​​നു​​​ള്ള അ​​​ജ​​​ൻ​​​ഡ’

സാ​​​മ്പ​​​ത്തി​​​ക, കാ​​​ർ​​​ഷി​​​ക, എം​​​എ​​​സ്എം​​​ഇ, ഉ​​​ത്പാ​​​ദ​​​നം, സ്റ്റാ​​​ർ​​​ട്ട​​​പ്, ബാ​​​ങ്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം”ആ​​​ത്മ​​​നി​​​ർ​​​ഭ​​​ര​​​ത​​​യും ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​വും: വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​ത്തി​​​നു​​​ള്ള അ​​​ജ​​​ൻ​​​ഡ’ എ​​​ന്ന​​​താ​​​യി​​​രു​​​ന്നു.ചൈ​​​ന അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി ആ​​​ശ്ര​​​യ​​​ത്വം കു​​​റ​​​ച്ച് ച​​​ര​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും സേ​​​വ​​​ന ക​​​യ​​​റ്റു​​​മ​​​തി വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.

രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക​​​ഭാ​​​വി​​​.

യു​​​ദ്ധ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​ഗോ​​​ള അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ന്‍റെ​​​യും രൂ​​​പ​​​യു​​​ടെ വി​​​ല​​​യി​​​ടി​​​വി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള 2026-27 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക​​​ഭാ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →