ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ ആക്രമണത്തിൽ കുടിയേറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. മദ്ധ്യപ്രദേശ് സ്വദേശിയായ സിറാജാണ് ആക്രമിക്കപ്പെട്ടത്. പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ചേർന്ന് അരിവാൾ ഉപയോഗിച്ചാണ് ഇയാളെ ആക്രമിച്ചത്. അക്രമികളിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വ്യാപകമായതോടെ ഇത് വൻപ്രതിഷേധത്തിന് കാരണമായി.
സിറാജിനെ അരിവാളും കത്തിയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത്.
ട്രെയിനിൽ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് സംഘം സിറാജിനെ അരിവാളും കത്തിയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത്. എന്നാൽ പെട്ടെന്ന് ഭീഷണിയുടെ സ്വരം മാറ്റി ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. പിന്നീട് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് സിറാജിനെ കൊണ്ടുപോയ സംഘം തുടർച്ചയായി അരിവാളുകൊണ്ട് ആക്രമിച്ചു. യുവാവ് നിലവിളിക്കുന്നതും ഇയാളുടെ ദേഹത്ത് കൂടി ചോര ഒലിച്ചിറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
സിറാജ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ പരിക്കേറ്റ സിറാജ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് അക്രമികൾക്കെതിരെ കേസ് എടുത്തെന്നാണ് വിവരം. അക്രമത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ കുടിയേറ്റ തൊഴിലാളികളുടെ ജീവന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമായി


