അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കും : വി ഡി സതീശന്‍

കൊച്ചി |കോണ്‍ഗ്രസ്സ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തലമുറംമാറ്റം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ്സിന് മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്നും സതീശൻ

യുവാക്കളും സ്ത്രീകളും ഉള്‍പ്പെടുന്ന അനവധി പ്രമുഖ നേതാക്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനുണ്ട്. അമ്പത് ശതമാനം സീറ്റ് അവര്‍ക്കായി നീക്കിവെക്കും. വലിയ മാറ്റങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ ഇത് സുഗമമായ പ്രക്രിയ ആയിരിക്കുമെന്നും സി പി എമ്മില്‍ നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസ്സിന് മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്നും സതീശന്‍ പറഞ്ഞു.

പലതവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ വീണ്ടും മത്സരിക്കുമ്പോള്‍ അത് എല്‍ ഡി എഫിന് ഗുണകരമാകുന്നു. .

അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടാകുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതിനാല്‍ സംസ്ഥാനത്തെ പല നിയമസഭാ സീറ്റുകളും നഷ്ടപ്പെടുന്ന സാഹചര്യം മുമ്പ് കോണ്‍ഗ്രസ്സിനുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ സമ്മര്‍ദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോള്‍ അത് എല്‍ ഡി എഫിന് ഗുണകരമാകുന്ന അവസ്ഥയിലേക്ക് നയിച്ചു. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്നും സതീശന്‍ വ്യക്തമാക്കി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →