കോഴഞ്ചേരി | ടിപ്പര്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആറന്മുള പാലോലി പറമ്പില്‍ പി കെ സോമന്‍ (69) ആണ് മരിച്ചത്. ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ 10.45 ഓടെ ആറന്മുള തറയില്‍മുക്കിലാണ് അപകടം .
. തെക്കേമല ഭാഗത്തു നിന്നും ആറന്മുളയിലേക്ക് വന്ന ടിപ്പര്‍ എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. സോമനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
