കൊച്ചി: നിര്‍ദിഷ്ട റാഗിംഗ് നിരോധന ഭേദഗതി ബില്ലിന്റെ കരട് ഉടന്‍ അന്തിമമാക്കണമെന്ന് ഹൈക്കോടതി. നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഒക്ടോബര്‍ 30ന് ഉത്തരവിട്ടിട്ടും ബില്‍ ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണു നടപടികള്‍ ഇനി വൈകരുതെന്ന് നിർദേശിച്ചത്.
ഡിസംബർ 17ന് വീണ്ടും പരിഗണിക്കാനായി മാറ്റി
ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞേതിന്റേതാണ് നിർദേശം. .നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സർക്കാരിന് ഒരാഴ്ചകൂടി സമയം അനുവദിച്ച കോടതി വിഷയം ഡിസംബർ 17ന് വീണ്ടും പരിഗണിക്കാനായി മാറ്റി
