മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച യു​വ​തി​യെ കാ​മു​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ഗൊ​ര​ഖ്പൂ​ർ: മു​ൻ കാ​മു​കി​യെ അ​രി​വാ​ൾ കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തി​നാ​ണ് 20 വ​യ​സു​കാ​രി​യാ​യ ശി​വാ​നി​യെ യു​വാ​വ് കൊ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ വി​ന​യ് എ​ന്ന ദീ​പ​ക്കി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗൊ​ര​ഖ്പൂ​റി​ലെ റ​സൂ​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഈ ​വ​ർ​ഷം മേ​യി​ലാ​ണ് ശി​വാ​നി വി​വാ​ഹി​ത​യാ​യ​ത്. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ശി​വാ​നി അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ വി​ഡി​യോ​യി​ൽ വി​ന​യും ശി​വാ​നി​യും ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്ന​തും പെ​ട്ടെ​ന്ന് ഇ​വ​രെ കാ​ണാ​താ​കു​ന്ന​തും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ന​യ്‌​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

ശി​വാ​നി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഏ​ക​ദേ​ശം 500 മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച അ​രി​വാ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →