ശബരിമല സ്വര്‍ണ്ണക്കൊള്ള : നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍

കോഴിക്കോട്| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നു. കേസില്‍ അയ്യപ്പന്‍ ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദി കളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു. ആശയ പരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ജയകുമാറിനെ വെച്ചത് അടവ് നയമാണ്.

മൊഴികളിലുള്ള ഈശ്വര തുല്യരായ ആള്‍ക്കാരെ യഥാര്‍ത്ഥ ഈശ്വരന്‍ പിടികൂടും. ജയകുമാറിനെ വെച്ചത് അടവ് നയമാണ്. സിപിഎമ്മില്‍ ദാരിദ്ര്യം ഉണ്ടാകാതിരിക്കാന്‍ സ്വര്‍ണം മോഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ്ണ സമ്പന്ന പാര്‍ട്ടി എന്ന പേരില്‍ പ്രഖ്യാപനം നടത്തുമെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →