ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പ്രതിജ്ഞാബദ്ധരാണ് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരെന്ന് അമിത് ഷാ

.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത്ഷാ. ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ ഉത്തരവാദികളായവരെ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടെത്തുമെന്നും സാധ്യമായ ഏറ്റവും കര്‍ശനമായ ശിക്ഷ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നവംബർ 17 തിങ്കളാഴ്ച നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലിന്റെ (NZC) 32-ാമത് യോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം വിഷയത്തില്‍ രൂക്ഷമായ പ്രതികരണം നടത്തിയത്.

സ്‌ഫോടനങ്ങളിൽ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
.
അന്വേഷണ സംഘം ഒരു സ്ഥലവും വിട്ടുപോകാതെ പരിശോധിക്കുമെന്ന് ഷാ ഉറപ്പുനല്‍കി. ചെങ്കോട്ടയിലെ കാര്‍ സ്‌ഫോടനത്തിലും ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിച്ചുമാണ് യോഗം ആരംഭിച്ചത്.

സംസ്ഥാനങ്ങള്‍ക്കിടയില്‍ സഹകരണവും ആശയവിനിമയവും നയപരമായ ഏകോപനവും മെച്ചപ്പെടുത്തുന്നതിന് സോണല്‍ കൗണ്‍സിലുകള്‍ സഹായിക്കും

‘ശക്തമായ സംസ്ഥാനങ്ങള്‍ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നു’ എന്ന മോദിയുടെ വിശ്വാസം ഷാ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. സംസ്ഥാനങ്ങള്‍ക്കിടയില്‍ സഹകരണവും ആശയവിനിമയവും നയപരമായ ഏകോപനവും മെച്ചപ്പെടുത്തുന്നതിലൂടെ ഈ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ സോണല്‍ കൗണ്‍സിലുകള്‍ സഹായിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →