തിരുവനന്തപുരം: അടുത്ത നാലു ദിവസം സംസ്ഥാനത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എവിടെയും കനത്ത മഴയ്ക്കു സാധ്യതയില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ തുലാവർഷത്തിന്റെ ഭാഗമായുള്ള നേരിയ മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ആഴ്ചകളായി തിമിർത്തു പെയ്തിരുന്ന തുലാവർഷം ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
.
അതേസമയം സംസ്ഥാനത്ത് ഈ മാസം ഇന്നലെ വരെ ഏഴ് ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ 297.5 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് ഇന്നലെ വരെ പെയ്തത് 276 മില്ലീമീറ്ററാണ്.
.
