ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞ ചില്ലുകുപ്പി മുഖത്ത് പതിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കോട് | ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്ക് എറിഞ്ഞ ചില്ലുകുപ്പി മുഖത്ത് പതിച്ച് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്ക്. പേരാമ്പ്ര നൊച്ചാട് സ്വദേശി ആദിത്യ(21)നാണ് പരിക്കേറ്റത്.

പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുമ്പോഴാണ് ആദിത്യന്റെ മുഖത്ത് പതിച്ചത്

ആദിത്യന്‍ കണ്ണൂരില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്ത് കൊയിലാണ്ടിയില്‍ ഇറങ്ങി അവിടെ നിന്ന് വീട്ടിലേക്ക് പോകാനായി പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുമ്പോഴാണ് തൊട്ടടുത്ത പ്ലാറ്റ്‌ഫോമിലൂടെ അതിവേഗം കടന്നുപോയ ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്ക് എറിഞ്ഞ കുപ്പി മുഖത്ത് കൊണ്ടത്.

ആദിത്യനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ആദിത്യന്റെ രണ്ട് പല്ലുകള്‍ നഷ്ടമാവുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. കൊയിലാണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദിത്യനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവം അന്വേഷിക്കുമെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →