തമിഴ്‌നാട് അതിർത്തിവഴി കേരളത്തിലേയ്ക്ക് ലഹരി വസ്തുക്കള്‍ കടത്തല്‍ വ്യാപകമാകുന്നു

കുന്നത്തുകാല്‍: കഞ്ചാവ്, എം.ഡി.എം.എ, ബ്രൗണ്‍ഷുഗർ തുടങ്ങിയ ലഹരി വസ്തുക്കള്‍ തമിഴ്‌നാട് അതിർത്തിവഴി കേരളത്തിലേയ്ക്ക് കടത്തല്‍ വ്യാപകമാകുന്നു. ഓഡിസ, ബാംഗ്ലൂർ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിൻ മാർഗം കന്യകുമാരി ജില്ലയിലെ ലഹരി സംഘങ്ങളുടെ താവളത്തിലെത്തിക്കുകയും അവിടെ നിന്നും ഇരുചക്രവാഹനങ്ങളില്‍ കേരളത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

ആക്രിക്കടകളില്‍ നിന്നും നിസാരവിലയ്ക്ക് ലഭിക്കുന്ന വാഹങ്ങളാണ് ലഹരി കടത്താൻ ഉപയോഗിക്കുന്നത്.

വിളവൻകോട് താലൂക്കിലെ ഇടനാഴികളിലൂടെയാണ് ലബരി വസ്തുക്കൾ അതിർത്തി കടത്തുന്നത് ആക്രിക്കടകളില്‍ നിന്നും നിസാരവിലയ്ക്ക് ലഭിക്കുന്ന വാഹങ്ങളെ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് വൻകിട മാഫിയാസംഘം ലഹരി കടത്താൻ ഉപയോഗിക്കുന്നത്. ലഹരി വസ്തുക്കള്‍ ചെറുകാറുകളില്‍ കേശവൻപുത്തൂർ, തടിക്കാരക്കോണം വഴി കീറിപ്പറ, ചുരുളോട് എന്നിവിടങ്ങളിലെ എസ്റ്റേറ്റുകള്‍ക്കുള്ളിലെ രഹസ്യകേന്ദ്രങ്ങളി ലാണെന്നും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിളവൻകോട് വഴി ബൈക്കില്‍ കടത്തിയ 2.6 കിലോഗ്രാം കഞ്ചാവുമായി കുന്നത്തുകാലിന് സമീപം വണ്ടിത്തടത്ത് വച്ച്‌ പിടികൂടിയ പേയാട് സ്വദേശി സന്തോഷ് (30) ഉപയോഗിച്ചിരുന്ന വാഹനവും ഇത്തരത്തിലുള്ളതാണെന്ന് നെയ്യാറ്റിൻകര എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →