റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവ് മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്ത് കൊടുത്തില്ല ; ഭാര്യ വീടിനുമുകളില്‍നിന്ന് ചാടിമരിച്ചു

October 16, 2025 - 7:16 am

ബെംഗളൂരു: മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിന്റെ പേരിലുള്ള വഴക്കിനെത്തുടര്‍ന്ന് യുവതി വീടിനുമുകളില്‍നിന്ന് ചാടിമരിച്ചു. ബെംഗളൂരു കെങ്കേരിയില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) മൂന്നാംനിലയില്‍നിന്ന് ചാടിയത്. ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിന്റെ മട്ടുപ്പാവിലേക്കുപോയി അവിടെനിന്ന് ചാടുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറുവര്‍ഷം മുന്‍പായിരുന്നു ശിഖാദേവിയുടെയും ബെംഗളൂരുവില്‍ ജോലിചെയ്യുന്ന സന്ദീപിന്റെയും വിവാഹം. രണ്ടുവര്‍ഷം മുന്‍പാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവില്‍ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. മരണത്തില്‍ സംശയമില്ലെന്ന് ശിഖാദേവിയുടെ കുടുംബം അറിയിച്ചതായി പോലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *