റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എ.ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിങ് അവാർഡ്

September 17, 2025 - 7:30 am

കൊൽക്കത്ത: സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് 2025 കെ.എ.ബീനയ്ക്ക്.പഞ്ചായത്തീരാജ് സംവിധാനത്തിലെ ദളിത് /സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയോ എന്നതു സംബന്ധിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “ഉസിലാംപട്ടിയിലുണ്ട് ബാലുച്ചാമിയും പെരിയ കറുപ്പനും” എന്ന ഫീച്ചറാണ് സ്റ്റേറ്റ്സ് മാൻ അവാർഡിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബർ 16 ന് കൊൽക്കത്തയിൽ നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. 1978 ൽ സ്‌റ്റേറ്റ്സ്മാൻ പത്രം ഏർപ്പെടുത്തിയ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് ഗ്രാമീണ മേഖലയെ കുറിച്ചുള്ള റിപ്പോർട്ടുകൾക്കാണ് നൽകുന്നത്

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് ബീന വിരമിച്ചത്.

ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ “ആ കസേര ആരുടേതാണ്?” എന്ന പേരിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയായ കെ.എ.ബീന ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസ് ഉദ്യോഗസ്ഥയെന്ന നിലയിൽ ദൂരദർശനിലും ആകാശവാണിയിലും ന്യൂസ്‌ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് വിരമിച്ചത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *