റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായ പോലീസ് സ്‌റ്റേഷനുകൾക്കതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവിയുടെ അഭാവവും പ്രവര്‍ത്തനരഹിതവും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളില്‍ ഇടപെടലുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി സ്വമേധയാ കേസെടുത്തു.കഴിഞ്ഞ ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണനയ്‌ക്കെടുത്തത്.

കഴിഞ്ഞ 7-8 മാസത്തിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍

‘ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 2025-ല്‍ കഴിഞ്ഞ 7-8 മാസത്തിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍, ‘പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായ സിസിടിവികളുടെ അഭാവം’ എന്ന തലക്കെട്ടില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സ്വമേധയാ എടുക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു’ കോടതി ഉത്തരവില്‍ പറഞ്ഞു.

സിസിടിവികള്‍ സ്ഥാപിക്കുന്നത് സുപ്രീം കോടതി നിര്‍ബന്ധമാക്കിയിരുന്നു

2020ല്‍ പോലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് സുപ്രീം കോടതി നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും രാത്രി കാഴ്ച ക്യാമറകളുള്ള സിസിടിവി സ്ഥാപിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് കോടതി ഉത്തരവിട്ടിരുന്നത്. കൂടാതെ സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിക്കുകയുണ്ടായി.എന്നാല്‍ ഈ ഉത്തരവ് പലയിടത്തും നടപ്പായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കോടതി സ്വമേധയാ കേസെടുത്ത് വിഷയത്തിലിടപെട്ടിരിക്കുന്നത്.

യൂത്ത് കോൺ​ഗ്സ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് പൊലീസ് ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന പാശ്ചാത്തലത്തിൽ കൂടിയാണ് സുപ്രീം കോടതിയുടെ സുപ്രധാന നീക്കമെന്നതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *