റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാമ്പാടിയില്‍, നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

August 17, 2025 - 7:03 am

കോട്ടയം: പാമ്പാടിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുകയറി മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മല്ലപ്പള്ളി സ്വദേശിയായ കീത്ത് (3) ആണ് മരിച്ചത്. ആ​ഗസ്റ്റ് 16 ശനിയാഴ്ച വൈകീട്ട് പാമ്പാടി കുറ്റിക്കലില്‍ ആണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാര്‍ കുറ്റിക്കല്‍ സ്‌കൂളിനോട് ചേര്‍ന്ന മതിലില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച മല്ലപ്പള്ളി മാത്യു (68), ശോശാമ്മ മാത്യു (58), മെറിന്‍ (40), ടിനു (35), ടിയാന്‍ (9) എന്നിവര്‍ക്ക് പരിക്കേറ്റു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല

.പരിക്കേറ്റ എല്ലാവരേയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് കെകെ റോഡില്‍ ഗതാഗതം തടസപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *