ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയിൽ

ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയില്‍. ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍നിന്നു തിങ്കളാഴ്ചയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയായ മഹേന്ദ്ര പ്രസാദ് 2008 മുതല്‍ ജയ്‌സാല്‍മീറിലെ ചന്ദന്‍ പ്രദേശത്തെ ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസിന്റെ മാനേജരായിരുന്നു.

ഇയാള്‍ തന്ത്രപരമായ വിവരങ്ങള്‍ ശത്രുരാജ്യത്തിന് കൈമാറിയതായി സൂചന

മേഖലയിലെ തന്ത്രപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ ശത്രുരാജ്യത്തിന് നല്‍കിയിട്ടുണ്ടെന്നാണു സൂചന. അതിര്‍ത്തിക്കപ്പുറത്തുള്ള ഐ എസ് ഐ ഏജന്റുമായി സൈനിക നീക്കങ്ങളും പ്രതിരോധ പരീക്ഷണങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മഹേന്ദ്ര പ്രസാദ് പങ്കിട്ടതായി റിപ്പോര്‍ട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈലില്‍ നിന്നും വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →